സംസ്ഥാനത്തെ തെരുവ്‌നായ വിഷയത്തില്‍ ശ്വാശ്വതമായി പരിഹാരം വേണമെന്ന് വാക്കാല്‍ പരാമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാന ബാലാവകാശ കമ്മിഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജികള്‍ ഓഗസ്റ്റ് 16ന് പരിഗണിക്കാനായി മാറ്റി. സംസ്ഥാനത്ത് തെരുവ് നായയുടെ അക്രമം, പ്രത്യേകിച്ച് കുട്ടികള്‍ക്കു നേരെയുള്ളത് കൂടിവരികയാണെന്നും അതിന് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
വളരെയധികം അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ പതിനൊന്നുകാരന്‍ ഉള്‍പ്പെടെ മരിച്ചിട്ടുണ്ടെന്നും കോഴിക്കോട് തെരുവു നായ്ക്കളെ ഭയന്ന് ആറ് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ബാലാവകാശ കമ്മിഷന്‍ കോടതിയില്‍ അറിയിച്ചു.