X

സംസ്ഥാന മാസ്റ്റേഴ്‌സ് ഒളിമ്പിക്‌സ്; നീന്തല്‍ മത്സരത്തില്‍ വീണ്ടും താരമായി സമീര്‍ ചിന്നന്‍

താനൂര്‍: ആറാമത് സംസ്ഥാന മാസ്റ്റേഴ്‌സ് ഒളിമ്പിക്‌സ് ഗെയിംസ് നീന്തല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തി മൂന്ന് മെഡലുകള്‍ നേടിയാണ് താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ എടക്കാ മാടത്ത് വീട്ടില്‍ സമീര്‍ ചിന്നന്‍ താരമായി മാറിയത്. തൃശൂര്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അക്വാട്ടിക്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ഇരുന്നൂറ് മീറ്റര്‍ പ്രീസ്‌റ്റൈലില്‍ ഗോള്‍ഡ് മെഡലും അന്‍പത് മീറ്റര്‍ ബാക്ക് സ്റ്റോക്കില്‍ സില്‍വര്‍ മെഡലും അന്‍പത് മീറ്റര്‍ ബ്രസ്റ്റ് സ്റ്റോക്കില്‍ വെങ്കലവും സ്വന്തമാക്കിയാണ് സമീര്‍ ചിന്നന്‍ താനൂരിന്റെ അഭിമാന താരമായി മാറിയത്. മുമ്പും സമീര്‍ ചിന്നന്‍ സംസ്ഥാന, ദേശീയ നീന്തല്‍ മത്സരങ്ങളില്‍ മിന്നും ജയം നേടിയിരുന്നു.

സമീര്‍ ചിന്നന്‍ മുസ്ലിം യൂത്ത് ലീഗ് താനൂര്‍ മണ്ഡലം സമിതി ഭാരവാഹിയും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്.

 

webdesk17: