X

സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റ്: മെഡല്‍ നേട്ടത്തിലൂടെ മലപ്പുറം ജില്ലക്ക് അഭിമാനമായി ഇരട്ട സഹോദരങ്ങള്‍

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: പാലായില്‍ നടന്ന ഓള്‍ കേരള മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഇരട്ട സഹോദരങ്ങള്‍ മലപ്പുറം ജില്ലക്കഭിമാനമായി.കൂട്ടിലങ്ങാടി പഞ്ചായത്തിലെ പള്ളിപ്പുറത്തെ പരേതനായ മേമന അലവിയുടെയും ഖദീജയുടെയും മക്കളായ ഷബീറലി, ഷഹൂദലി എന്നിവരാണ് മെഡല്‍ നേടി ജില്ലയുടെ യശസ്സുയര്‍ത്തിയത് ‘മലപ്പുറത്തിനു വേണ്ടി 200 മീറ്റര്‍,4 ഃ 100 മീറ്റര്‍ റിലേ എന്നിവയില്‍ ഷബീറലിയും 5000 മീറ്റര്‍ വാക്കിംഗിലും 4 ഃ 100 മീറ്റര്‍ റിലേയിലും ഷഹൂ ദലിയും സില്‍വര്‍ മെഡലുകള്‍ നേടിയ ഇരുവരും ഫെബ്രുവരിയില്‍ ഹരിയാനയില്‍ നടക്കുന്ന അഖിലേന്ത്യാ മാ സ്റ്റേഴ്സ് മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പോലീസ് വകുപ്പില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജീവനക്കാരാണ് ഈ ഇരട്ട സഹോദരങ്ങള്‍.സ്‌കൂള്‍-കോളേജ് പഛന കാലം മുതല്‍ തന്നെ കായിക രംഗത്ത് ജില്ലാ സംസ്ഥാന യൂണിവേഴ്‌സിറ്റി തലങ്ങളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. കേരള പോലീസിന്റെ ജില്ലാ സംസ്ഥാന മീറ്റുകളിലും ഒട്ടേറെ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2020 ല്‍ ഹരിയാനയില്‍ നടന്ന മാസ്റ്റേഴ്‌സ് മീറ്റിലും ഇരുവരും മെഡല്‍ നേടിയിരുന്നു.രസ്‌നയാണ് ഷബീറിന്റെ ഭാര്യ. ലിയ ഫാത്തിമ,ആയിഷ സിയ,അയ്മന്‍ എന്നിവര്‍ മക്കളാണ്. ഷാഹൂദിന്റെ ഭാര്യ: നസ്‌റീന. മക്കള്‍:അലി അസ്ഫിന്‍, ഹനീന്‍,ഐറിന്‍.

Test User: