X

ചായ മേശ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: ഭാഷ സമര അനുസ്മരണ ദിനമായ, ജൂലൈ 30, യൂത്ത് ലീഗ് ദിനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ‘ചായമേശ’ എന്ന വ്യത്യസ്തമായ ഒരു പദ്ധതിക്ക് തുടക്കമിടുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.

സംഘടന സമുദായം സമൂഹം എന്ന പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന യുവജാഗരണ്‍ കാമ്പയിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും എത്തുന്ന രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ചായയും സ്‌നാക്‌സും നല്‍കുന്ന പദ്ധതിയാണ് ചായമേശ. യൂത്ത് ലീഗ് ദിനാചരണത്തില്‍ സംസ്ഥാനത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കു വേണ്ടി ചായ മേശ പദ്ധതി നടത്തും. മണ്ഡലം കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ അതത് പഞ്ചായത്ത്/മുന്‍സിപ്പല്‍ കമ്മിറ്റികളാണ് പദ്ധതിക്ക് നേതൃത്വം നല്‍കേണ്ടതെന്ന് നേതാക്കള്‍ അറിയിച്ചു. പദ്ധതി വിജയകരമാക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.

ചായ മേശ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 3.30ന് മലപ്പുറം മൊറയൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ വെച്ച് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

webdesk14: