X

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക്; ഈ മാസം ലഭിക്കേണ്ട മഴയില്‍ 91% കുറവ്

സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയില്‍ 91% കുറവ്. 302 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 26.9 മില്ലിമീറ്റര്‍ മഴ. ഓഗസ്റ്റ് മാസത്തിലും ഇതുവരെ ലഭിക്കേണ്ട മഴയുടെ 90 ശതമാനം പോലും സംസ്ഥാനത്ത് ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 16 വരെ ഏകദേശം 45% മഴ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. ജൂണ്‍ മാസം ഒടുവില്‍ ഏകദേശം പത്ത് ദിവസങ്ങളിലായി സംസ്ഥാനത്ത് പലയിടങ്ങളിലും വലിയ തോതില്‍ മഴ ലഭിച്ചിരുന്നു. പക്ഷേ ഓഗസ്റ്റ് മാസം ആരംഭിച്ച് ഓഗസ്റ്റ് 18 വരെ കണക്കാക്കുമ്പോള്‍ മഴ 90% കുറവാണ്.

തിരുവനന്തപുരത്താണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ ലഭിക്കേണ്ട മഴ 96 മില്ലിമീറ്റര്‍ മഴയാണ്. തിരുവനന്തപുരത്ത് പക്ഷേ ലഭിച്ചത് 1.1 മില്ലിമീറ്റര്‍ മഴ മാത്രമാണ്. അതായത് ഇതിനോടകം പെയ്യേണ്ട 99% മഴയും തിരുവനന്തപുരത്ത് പെയ്തിട്ടില്ല. കൊല്ലം ജില്ലയില്‍ 98 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

webdesk14: