X

രാഹുൽ ഗാന്ധിക്കെതിരെ ഭരണകൂട വേട്ട; മുസ്‌ലിം ലീഗ് പ്രൊഫൈൽ പിക്ചർ കാമ്പയിൻ നാളെ

കോഴിക്കോട്: രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ തച്ചുടക്കുകയും ഭരണകൂടത്തിന്റെ അരുതാഴ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട നടപടികള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റ് അംഗത്വം അന്യായമായി റദ്ദാക്കിയ നടപടിക്കെതിരെയും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചർ കാമ്പയിൻ നാളെ ( ചൊവ്വ) നടക്കും.

ഉച്ചക്ക് 12 മണിക്ക് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രൊഫൈൽ പിക്ചർ മാറ്റി ഉദ്ഘാടനം ചെയ്യും. തുടർന്ന് മുഴുവൻ പ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ പ്രൊഫൈൽ പിക്ചർ മാറ്റി ഈ ക്യാമ്പിന്റെ ഭാഗമാവണമെന്ന് അഭ്യർത്ഥിക്കുന്നു.

webdesk11: