ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തിയതില്‍ കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ നന്ദി പറയണമെന്ന് എം കെ രാഘവന്‍ എംപി. അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ചെലവ് വഹിച്ചത് കര്‍ണാടക സര്‍ക്കാരാണെന്നും എംപി പറഞ്ഞു. അര്‍ജുന്റെ വീട്ടില്‍ വൈകുന്നേരം പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ജുനെ കാണാതായിട്ട് 71ാമത്തെ ദിവസമാണ് ലോറി കണ്ടെത്താനായത്. പുഴയ്ക്കുള്ളില്‍ അടിയൊഴുക്ക് 2.1 എത്തിയപ്പോഴാണ് ഇറങ്ങി കണ്ടെത്താന്‍ സാധിച്ചത്. ഡ്രഡ്ജറെത്തി മൂന്ന് ദിവസമായുള്ള തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്താനായത്.
ഗംഗാവലി പുഴയില്‍ സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറിക്കുള്ളില്‍ നിന്നും അര്‍ജുന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്.