X

ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഹാരിസണ്‍ മലയാളം ഭൂമിയേറ്റെടുപ്പു കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ഹാരിസണ്‍ കമ്പനി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സ്പെഷല്‍ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലാണ്
സുപ്രീംകോടതി തള്ളിയത്.

38,000 ഏക്കര്‍ ഭൂമിയാണ് പാട്ടക്കരാര്‍ റദ്ദാക്കി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. സ്‌പെഷല്‍ ഓഫീസറെവച്ച് ഭൂമി ഏറ്റെടുത്ത നടപടിയാണ് ജസ്റ്റിസ് രോഹിത്ത് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഭൂമി ഏറ്റെടുക്കാനായി സ്പെഷല്‍ ഓഫിസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നായിരുന്നു സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വാദം. എന്നാൽ, ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്പെഷല്‍ ഓഫിസര്‍ക്ക് അധികാരം ഇല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.

chandrika: