ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. നിലവില്‍ കേസ് എന്‍.ഐ.എ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഒരു അസ്വാഭാവികതയും കണ്ടെത്തിയില്ല. കേസില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കണ്ടെത്തിയെങ്കില്‍ കേന്ദ്രത്തെ അറിയിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
നേരത്തെ കേസില്‍ ഹാദിയക്ക് അനുകൂലമായ പരാമര്‍ശങ്ങളാണ് സുപ്രീംകോടതി നടത്തിയിരുന്നത്. 24വയസ്സുള്ള ഒരു യുവതിക്ക് ജീവിതം സ്വയം തിരഞ്ഞെടുക്കാമെന്നും അച്ഛന് മാത്രമല്ല ഹാദിയയുടെ സംരക്ഷണമെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍.