ഇതര ജീവികളിൽ നിന്നും മനുഷ്യനെ വിത്യസ്തനാക്കുന്നത്, ആശയങ്ങളും വികാരങ്ങളും വിനിമയം ചെയ്യാനുള്ള കഴിവാണെന്നും, മാധ്യമങ്ങൾ നിർവഹിക്കുന്നത് ആശയ വിനിമയത്തിന്റെ വലിയ ധർമ്മമാണെന്നും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി അഭിപ്രായപെട്ടു.
കേരള സുന്നി ജമാഅത്ത് സംസ്ഥാന കമിറ്റി സംഘടിപ്പിച്ച മാധ്യമക്കളരി മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാർമികമായ മാധ്യമ പ്രവർത്തനത്തിന് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കായുള്ള ശില്പശാലയായിരുന്നു മാധ്യമക്കളരി.
മലപ്പുറം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അശ്റഫ് ബാ ഹസൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
പ്രമുഖ മാധ്യമ പ്രവർത്തകൻ എം നൗഷാദ് ശില്പശാലക്ക് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറിമാരായ എ എൻ സിറാജ്ജുദ്ദീൻ മൗലവി, പി അലി അക്ബർ മൗലവി, എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി ഇ പി അഷ്‌റഫ് ബാഖവി , ചന്ദ്രിക ഓൺലൈൻ എഡിറ്റർ കെ. പി ജലീൽ, മരുത അബ്ദു ലത്തീഫ് മൗലവി എന്നിവർ പ്രസംഗിച്ചു.