സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നറിയാനാണ് ആകാംക്ഷ. രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്.

സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന അടിസ്ഥാനമേഖലകളൊക്കെ അസാധാരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ബജറ്റ് എത്തുന്നത്. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിന് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞദിവസം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞപ്പോഴും പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച ഒരു പരാമര്‍ശവും ധനമന്ത്രി നടത്തിയിരുന്നില്ല. മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

webdesk14:
whatsapp
line