X
    Categories: NewsViews

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: 2019-20 ലെ സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും.
സംസ്ഥാനത്തെ 70-ാം ബജറ്റും മന്ത്രി തോമസ് ഐസക്കിന്റെ പത്താം ബജറ്റുമാണ് ഇന്ന് രാവിലെ ഒമ്പതിന് നിയമസഭയില്‍ അവതരിപ്പിക്കുക. ജി.എസ്.ടി പ്രാബല്യത്തില്‍ വന്ന ശേഷമുളള രണ്ടാമത്തെ ബജറ്റാണ് ഇത്. ബജറ്റ് പ്രസംഗം ഇന്നലെ രാത്രി മന്ത്രി തോമസ് ഐസക് മുഖ്യമന്ത്രിയെ വായിച്ചു കേള്‍പ്പിച്ചു.
തുടര്‍ന്നു പുലര്‍ച്ചെ രണ്ടിന് അച്ചടിക്കായി സര്‍ക്കാര്‍ പ്രസിലേക്ക് കൊണ്ടു പോയി. അച്ചടി പൂര്‍ത്തിയാക്കി രാവിലെ തന്നെ സീല്‍ ചെയ്ത കവറില്‍ നിയമസഭയില്‍ എത്തിച്ചിട്ടുണ്ട്. രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം മന്ത്രി ആരംഭിക്കും. പൂര്‍ത്തിയായിക്കഴിഞ്ഞാ ല്‍ സ്പീക്കറുടെ അനുമതിയോടെ ബജറ്റ് പ്രസംഗവും രേഖകളും വിതരണം ചെയ്യും.
പ്രസംഗം കഴിഞ്ഞശേഷമേ അച്ചടി ജോലി നിര്‍വഹിച്ച ജീവനക്കാരെ പ്രസില്‍ നിന്നു പുറത്തുവിടൂ. ധനവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു രണ്ടു മാസം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് ബജറ്റ് രൂപപ്പെടുന്നത്.
രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതാണ് ബജറ്റിന്റെ പ്രത്യേകത്. ബജറ്റ് പ്രസംഗം വലിച്ചുനീട്ടി റിക്കോര്‍ഡിടുന്ന തോമസ് ഐസക് ഇക്കുറി ഹ്രസ്വമായ ബജറ്റായിരിക്കും അവതരിപ്പിക്കുയെന്ന് സൂചനയുണ്ട്.
മുഖ്യമന്ത്രി പോലും തലേന്ന് മാത്രമേ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ അറിയൂ. പ്രളയത്തെ തുടര്‍ന്ന തകര്‍ന്ന കേരളത്തില്‍ പുനരധിവാസം പോലും എങ്ങുമെത്താത്ത സാഹചര്യത്തില്‍ ഇത്തവണ വന്‍പദ്ധതികള്‍ പ്രഖ്യാപിക്കില്ല. മുന്‍ബജറ്റില്‍ പ്രഖ്യാപിച്ച ഭൂരിഭാഗം വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: