X

സംസ്ഥാന ബജറ്റ് ഇന്ന്

തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റ്, ഒന്നാം പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെതാണ്. രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റുമാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ ആശ്വാസ പദ്ധതികളും കോവിഡാനന്തരം പുതിയ ആശയങ്ങളോ ബജറ്റില്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് കേരളം.

കഴിഞ്ഞ രണ്ട് ബജറ്റുകളിലെ കോവിഡ് പാക്കേജുകള്‍ പോലും ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. കിഫ്ബി വഴി പുതിയ പദ്ധതികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ പൊതുവേ ബജറ്റിനെ കുറിച്ച് ആശങ്കകളുണ്ട്.

webdesk11: