X

സംസ്ഥാന ബജറ്റ് ഇന്ന്‌

തിരുവനന്തപുരം: കേരളം ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ സാമ്പത്തിക നിലയിലായിരിക്കെ സംസ്ഥാന ബജറ്റ് ഇന്ന്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് രാവിലെ 9ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും നേരിടാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമോ എന്ന് ഉറ്റുനോക്കുന്നതിനൊപ്പം നികുതി, നികുതിയേതര വരുമാനം ഉയര്‍ത്തുന്ന നടപടികളും ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

കേരളത്തിലെ 65-ാമത് ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച റെക്കോര്‍ഡ് അന്തരിച്ച മുന്‍ മന്ത്രി കെ.എം മാണിക്കാണ്. തൊട്ടുപിന്നില്‍ 10 ബജറ്റുമായി ഡോ. തോമസ് ഐസക്കുണ്ട്. തുടര്‍ച്ചയായ അഞ്ച് ബജറ്റുകള്‍ അവതരിപ്പിക്കാനുള്ള അവസരം കെ.എം മാണിക്കും തോമസ് ഐസക്കിനും പുറമേ ആര്‍. ശങ്കറിനും ടി. ശിവദാസമേനോനും മാത്രമായിരുന്നു. യു.ഡി.എഫും ഇടതുപാര്‍ട്ടികളും മാറിമാറി ഭരിച്ച കേരളത്തില്‍ രണ്ടു മുന്നണികളുടെയും ഭാഗമായി നിന്ന് ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത് കെ.എം മാണിക്കും സി. അച്യുതമേനോനുമാണ്.

കേരള നിയമസഭയില്‍ അല്ലാതെ ലോക്‌സഭയിലും സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 1965- 66 കാലത്തും തൊട്ടടുത്ത വര്‍ഷവും ലോക്‌സഭയിലാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. 1982 മുതല്‍ 89 വരെ ലോക്‌സഭയാണ് കേരളത്തിന്റെ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയത്.

കെ. ശങ്കരനാരായണന്‍, വി. വിശ്വനാഥ മേനോന്‍, സി. അച്യുതമേനോന്‍ എന്നിവര്‍ നാല് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി അഞ്ച് ബജറ്റുകള്‍. പി.കെ കുഞ്ഞും വക്കം പുരുഷോത്തമനും രണ്ടുവീതം ബജറ്റുകളാണ് അവതരിപ്പിച്ചത്. സി.എച്ച് മുഹമ്മദ് കോയ എന്‍.കെ ശേഷന്‍, കെ.ടി ജോര്‍ജ്, എം.കെ ഹേമചന്ദ്രന്‍, എസ്. വരദരാജന്‍ നായര്‍, സി.വി പത്മരാജന്‍ എന്നിവര്‍ ഓരോ ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്.

Test User: