ഇടപാടുകാര്‍ക്കെതിരെ സ്റ്റേറ്റ് ബാങ്കിന്റെ സര്‍വ്വീസ് ചാര്‍ജ്ജ് കൊള്ള. ജൂണ്‍ ഒന്നു മുതല്‍ നടത്തുന്ന എല്ലാ എ.ടി.എം ഇടപാടുകള്‍ക്കും ഇരുപത്തഞ്ചു രൂപ മുതല്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. മുഷിഞ്ഞ നോട്ടുകള്‍ മാറിയെടുക്കുന്നതിനും എസ്.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇരുപത് മുഷിഞ്ഞ നോട്ടുകളോ അല്ലെങ്കില്‍ ്അയ്യായിരം രൂപ വരെ മാത്രമേ മാറാന്‍ സാധിക്കൂ.
സ്റ്റേറ്റ് ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും ഇക്കാര്യം അറിയിച്ചുള്ള സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ മൂന്ന്് എ.ടി.എം ഇടപാടുകളും നോണ്‍ മെട്രോ നഗരങ്ങളില്‍ അഞ്ച് എ.ടി.എം ഇടപാടുകളും സൗജന്യമാണ്.