തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ ചിത്രത്തിലെ അഭിനയത്തിലൂടെ സൗബിന്‍ ഷാഹിറും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച നടിയായി നിമിഷ സജയനെയാണ് തിരഞ്ഞെടുത്ത്. മികച്ച സ്വഭാവ നടന്‍ ജോജു ജോര്‍ജ്ജ് (ചോല, ജോസഫ്), മികച്ച സ്വഭാവ നടി സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി (സുഡാനി ഫ്രം നൈജീരിയ). മികച്ച സംവിധായകന്‍: ശ്യാമപ്രസാദ് (ചിത്രം ഒരു ഞായറാഴ്ച്ച), മികച്ച കഥാ ചിത്രം: കാന്തന്‍ (ഷെരീഫ്), രണ്ടാമത്തെ മികച്ച ചിത്രം: ഒരു ഞായറാഴ്ച്ച (ശ്യാമപ്രസാദ്),
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇങ്ങനെ:
മികച്ച നടന്‍: ജയസൂര്യ (ചിത്രം: ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍), സൗബിന്‍ സാഹിര്‍ (ചിത്രം:സുഡാനി ഫ്രം നൈജീരിയ)
മികച്ച നടി: നിമിഷ സജയന്‍ (ചിത്രം: ചോല, ഒരു കുപ്രസിദ്ധ പയ്യന്‍)
മികച്ച സ്വഭാവ നടന്‍: ജോജു ജോര്‍ജ് (ചിത്രം: ജോസഫ്)
മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരന്‍, സരസ്സ ബാലുശ്ശേരി (ചിത്രം: സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം: അബനി ആദി (ചിത്രം: പന്ത്)
മികച്ച ചിത്രം: കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ (സംവിധായകന്‍: ഷെരീഫ് ഈസ)
മികച്ച രണ്ടാമത്തെ ചിത്രം: സണ്‍ഡേ
മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ
മികച്ച കഥാചിത്രം: കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ (സംവിധായകന്‍: ഷെരീഫ് ഈസ)
മികച്ച സംവിധായകന്‍: ശ്യാമ പ്രസാദ് (ചിത്രം: ഒരു ഞായറാഴ്ച)
മികച്ച നവാഗത സംവിധായകന്‍: സക്കരിയ മുഹമ്മദ് (ചിത്രം: സുഡാനി ഫ്രം നൈജീരിയ)
മികച്ച തിരക്കഥ: സക്കരിയ (ചിത്രം: സുഡാനി ഫ്രം നൈജീരിയ)
മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ് (ഗാനം: പൂമുത്തോളേ.. ചിത്രം: ജോസഫ്)
മികച്ച ഗായിക: ശ്രേയ ഘോഷാല്‍ (ഗാനം: നീര്‍മാതള പൂവിനുള്ളില്‍.. ചിത്രം: ആമി)
മികച്ച പശ്ചാത്തല സംഗീതം: ബിജിബാല്‍
മികച്ച ചിത്രസംയോജകന്‍ – അരവിന്ദ് മന്‍മഥന്‍
മികച്ച ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികള്‍ (എം. ജയരാജ്)