മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2023 വരെയുള്ള മത്സരങ്ങളുടെ സംപ്രേഷണാവകാശം 6138 കോടി രൂപക്ക് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. ലേലത്തില്‍ സോണി, ജിയോ ടി.വി എന്നിവയെ പിന്നിലാക്കിയാണ് റെക്കോര്‍ഡ് തുകക്ക് സ്റ്റാര്‍ ടി.വി സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഈ കാലയളവില്‍ 102 മത്സരങ്ങളാണ് ഇന്ത്യന്‍ ടീം കളിക്കുക. ഒരു മത്സരത്തിന് 60.1 കോടി രൂപ നിരക്കിലാണ് സംപ്രേഷണാവകാശം സ്റ്റാര്‍ ടി.വി നേടിയത്.
കഴിഞ്ഞ സീസണെക്കാള്‍ 62% കൂടുതലാണ് പുതിയ നിരക്ക്. 2012-2018 കാലയളവില്‍ 3851 കോടി രൂപക്കായിരുന്നു സ്റ്റാര്‍ ഇന്ത്യ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഏകദിന, ടെസ്റ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം കൂടി സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് സംപ്രേഷണത്തിന്റെ കുത്തക സ്റ്റാര്‍ ടി.വിക്കായി. കഴിഞ്ഞ സെപ്റ്റംബറില്‍ ഐ.പി.എല്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശവും സ്റ്റാര്‍ ടി.വി സ്വന്തമാക്കിയിരുന്നു.