ബി.സി.സി.ഐയോട് 130 കോടി രൂപയുടെ കിഴിവ് ആവശ്യപ്പെട്ട് സ്റ്റാര്‍ ഇന്ത്യ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിലാണ് ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടത്. 2018-2023 കാലയളവിലെ ഇന്ത്യയുടെ അന്താരാഷ്ട്ര-ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ അവകാശങ്ങള്‍ 6138 കോടി രൂപക്ക് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട ഇടപാടിലാണ് സ്റ്റാര്‍ ഇന്ത്യ ഇപ്പോള്‍ 130 കോടി രൂപയുടെ കിഴിവ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദീര്‍ഘനേരം ചര്‍ച്ച നടന്നെങ്കിലും ബി.സി.സി.ഐ ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. സ്റ്റാര്‍ ഇന്ത്യയുമായി ഏര്‍പ്പെട്ട നിലവിലെ കരാര്‍ ഈ മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേഷണാവകാശത്തിനുള്ള ടെന്‍ഡര്‍ ബി.സി.സി.ഐ ഉടനെ ക്ഷണിക്കുമെന്നും റപ്പോര്‍ട്ടുണ്ട്. അതേസമയം ഐ.പി.എല്‍ മത്സരങ്ങളുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സംപ്രേഷണവകാശം കൂടി സ്റ്റാര്‍ സ്‌പോര്‍ട്‌സ് സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. 2023-2027 കാലയളവിലേക്കുള്ള സംപ്രേഷണവകാശം 48390 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്.