ന്യൂഡല്‍ഹി: 2020ലെ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലേക്ക് അയച്ച കൂണ്‍ കര്‍ഷകനെ ഡല്‍ഹിയിലെ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍. 55കാരനായ പപ്പന്‍ സിംഗ് ഗെഹ്‌ലോട്ട് ആണ് മരിച്ചത്.
ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ വീടുകളില്‍ എത്താന്‍ പാടുപെടുന്ന സമയത്ത്, തന്റെ ജീവനക്കാര്‍ക്ക് വിമാന ടിക്കറ്റ് എടുത്തുനല്‍കിയതിനെ തുടര്‍ന്നാണ് പപ്പന്‍ സിങ് താരമായത്. രാജ്യതലസ്ഥാനത്തെ അലിപൂര്‍ പ്രദേശത്തെ തന്റെ വീടിന് മുന്നിലുള്ള ക്ഷേത്രത്തിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് സിങിനെ കണ്ടെത്തിയത്. അസുഖമാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു.