തന്റെ നിലപാട് അഴിമതിക്കെതിരെ, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു; സിപിഐ അച്ചടക്ക നടപടിയെ വെല്ലുവിളിച്ച് കെ.ഇ ഇസ്മയില്‍

പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കി നടത്തിയ വിവാദ പ്രസ്താവനയില്‍ മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു. ആറ് മാസത്തേക്കാണ് കെ.ഇ ഇസ്മയിലിനെ സിപിഐ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സിപിഐ അച്ചടക്ക നടപടിയെ വെല്ലുവിളിച്ച് കെ.ഇ ഇസ്മയില്‍. തന്റെ നിലപാട് അഴിമതിക്ക് എതിരാണെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇസ്മയില്‍ പറഞ്ഞു.

സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. പി. രാജുവിനെതിരെ സാമ്പത്തികക്രമക്കേട് പരാതി ഉയരുകയും ഇത് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. 75 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്ന പരാതിയില്‍ 2.30 കോടിയുടെ ക്രമക്കേട് നടന്നതായി കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെ രാജുവിനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇതിനെതിരെ കെ.ഇ ഇസ്മയില്‍ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത് കെ.രാജുവിന് മാനസിക സമ്മര്‍ദം ഉണ്ടാക്കിയെന്നും അത് തന്നോട് തുറന്നുപറഞ്ഞിരുന്നെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു. ചില വ്യക്തികള്‍ അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുകയായിരുന്നു എന്നും ഇസ്മയില്‍ പറഞ്ഞിരുന്നു.

അതേസമയം പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടെടുത്തിന് നടപടി സ്വീകരിക്കണം എന്ന് എറണാകുളം ജില്ലാ കൗണ്‍സിലിന്റെ ആവശ്യം ഉയര്‍ന്നിരുന്നു. പിന്നാലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ കെ.ഇ ഇസ്മയിലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉയരുകയും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

 

webdesk17:
whatsapp
line