X

ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ഗവര്‍ണര്‍

കഴിഞ്ഞദിവസം നടന്ന ഡ്യൂറന്‍ഡ് കപ്പില്‍ മുംബൈ സിറ്റി എഫ് സിയെ തോല്‍പ്പിച്ച് ബാംഗ്ലൂര് എഫ്‌സി കിരീടം നേടിയിരുന്നു. മത്സരശേഷം സമ്മാനദാന ചടങ്ങിലുള്ള വീഡിയോകളാണ് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കിരീടം സ്വീകരിക്കാനെത്തിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്‍ തള്ളി മാറ്റുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഫോട്ടോയില്‍ തന്റെ മുഖം വരാന്‍ വേണ്ടിയാണ് ഇയാള്‍ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തത്.

 

സംഭവത്തില്‍ ഗവര്‍ണര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ഇന്ത്യയിലെ മികച്ച ഫുട്‌ബോളറായ സുനില്‍ ഛേത്രിയെ ബഹുമാനിക്കായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു.വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഗവര്‍ണര്‍ക്കെതിരെ നടക്കുന്നുണ്ട്.

Test User: