X

നാടകീയ രംഗങ്ങള്‍ക്ക് അവസാനമായില്ല; കീറിയ വസ്ത്രങ്ങളുമായി സ്റ്റാലിന്‍ രാജ്ഭവനില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ വിശ്വാസവോട്ടുമായി ബന്ധപ്പെട്ടുള്ള നാടകീയ രംഗങ്ങള്‍ക്ക് അവസാനമായില്ല. വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഡി.എം.കെ എം.എല്‍.എമാര്‍ സ്പീക്കറെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവായ സ്റ്റാലിന്‍ പറഞ്ഞു. മൂന്നുമണിക്ക് ചേരുന്ന സഭയിലേക്ക് രണ്ടുമണിക്ക് തന്നെ എം.എല്‍.എമാര്‍ എത്തിയെങ്കിലും പോലീസ് തടയുകയായിരുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു.

വിശ്വാസവോട്ടെടുപ്പിന് രാവിലെ ചേര്‍ന്ന നിയമസഭയിലാണ് സംഘര്‍ഷം തുടങ്ങിയത്. പിന്നീട് സഭ നിര്‍ത്തിവെക്കുകയായിരുന്നു.സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ രണ്ടുമണിക്കുതന്നെ എം.എല്‍.എമാര്‍ എത്തി. സംഘര്‍ഷത്തിന് മുതിര്‍ന്നപ്പോള്‍ സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരം സഭയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്റ്റാലിനേയും മറ്റു എം.എല്‍.എമാരേയും പുറത്താക്കി. പുറത്താക്കിയ സ്റ്റാലിന്‍ തന്റെ ഷര്‍ട്ട് കീറിയത് സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ചു. തുടര്‍ന്ന് അതേ വേഷത്തില്‍ ഗവര്‍ണറെ കാണാന്‍ പുറപ്പെടുകയായിരുന്നു. കീറിപ്പറിഞ്ഞ വേഷമിട്ട് അണികള്‍ക്കിടയിലേക്ക് കടക്കാന്‍ ശ്രമിച്ച സ്റ്റാലിനെ പോലീസ് തടഞ്ഞു. നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

chandrika: