X

തമിഴ്‌നാട്ടിലെ അമുലിന്റെ പാല്‍ സംഭരണം ഉടന്‍ നിര്‍ത്തിവെക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതി സ്റ്റാലിന്‍

അമുലിന്റെ തമിഴ്‌നാട്ടിലേക്കുള്ള കടന്നുവരവിനെതിരെ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി മുഖ്യമന്ത്രി എ.കെ സ്റ്റാലിന്‍. അമുലിന്റെ നീക്കം പാലും പാലുല്‍പ്പന്നങ്ങളും സംഭരിക്കുന്നതും വിപണനം ചെയ്യന്നതുമായ സഹകരണസംഘങ്ങള്‍ക്കിടയില്‍ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അമിത്ഷാക്ക് എഴുതിയ കത്തില്‍ സ്റ്റാലിന്‍ പറഞ്ഞു.

പാല്‍ സംഭരണം ഉടന്‍ നിര്‍ത്താന്‍ അമുലിന് നിര്‍ദേശം നല്‍കാന്‍ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ക്ഷീരവികസനത്തിന്റെ അടിത്തറയായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക സഹകരണ സ്ഥാപനങ്ങള്‍ ക്ഷീരോദ്പാദകരെ വളര്‍ത്തിയെടുക്കുന്നതിനും ഏകപക്ഷീയമായ വിലക്കയറ്റത്തില്‍ നിന്ന് ഉപഭോക്താക്കളെ സഹായിക്കുന്നതിലും നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കൃഷ്ണഗിരി, ധര്‍മ്മപുരി, വെല്ലൂര്‍, റാണിപ്പേട്ട്, തിരുപ്പത്തൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലുമാണ് സ്വാശ്രയസംഘങ്ങളും ഗ്രാമീണ സഹകരണ സംഘങ്ങളും മുഖേന അമുല്‍ പാല്‍സംഭരണം നടത്തുന്നത്.

webdesk13: