ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം കരുണാധിയുടെ മകനും പാര്‍ട്ടി ട്രഷററുമായ എം.കെ സ്റ്റാലിനെ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്നലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. രണ്ടു ജനറല്‍ സെക്രട്ടറിമാരെ അധികം നിയമിക്കാനും തീരുമാനമായി. ചികില്‍സയെത്തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ കരുണാനിധി യോഗത്തിനെത്തിയിരുന്നില്ല.
93 കാരനായ കരുണാനിധിക്ക് കൂടുതല്‍ വിശ്രമം വേണമെന്നതിനാലാണ് സ്റ്റാലിന്റെ നിയമനം. അധ്യക്ഷ സ്ഥാനത്തേക്കായിരുന്നു സ്റ്റാലിനെ പരിഗണിച്ചതെങ്കിലും കലൈഞ്ജര്‍ ജീവിച്ചിരിക്കെ ഈ സ്ഥാനത്തേക്ക് മറ്റൊരാള്‍ എത്തുന്നതിന് എതിര്‍പ്പിനിടയാക്കുമെന്ന അഭിപ്രായമുയര്‍ന്നു. ഇത് ആദ്യമായാണ് ഡി.എം.കെയില്‍ വര്‍ക്കിങ് പ്രസിഡന്റുണ്ടാകുന്നത്. വര്‍ക്കിങ് പ്രസിഡന്റ് പദവിക്കൊപ്പം ട്രഷറര്‍ സ്ഥാനത്തും സ്റ്റാലിന്‍ തന്നെ തുടരും. 2006-2011 കാലഘട്ടത്തില്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിന്‍ ചെന്നൈ മേയര്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്.