X

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; വിജയം 99.70 ശതമാനം, ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ

സംസ്ഥാനത്തെ ഈ വർഷത്തെ എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു.99.70 ആണ് വിജയ ശതമാനം. കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0 .44 വർദ്ധിച്ചതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ പേർ വ്യജയിച്ചത് കണ്ണൂർ ജില്ലയിൽ. വിജയ ശതമാനം 99 .94 . വയനാട് ജില്ലയിലാണ് കുറവ് വിദ്യാർത്ഥികൾ വിജയിച്ചിരിക്കുന്നത്.98 .41 ശതമാനമാണ് വിജയം.ഏറ്റവും കൂടുതൽ എ പ്ലസ് വിജയം മലപ്പുറം ജില്ലയിലാണ്.4856 വിദ്യാർത്ഥികളാണ് മലപ്പുറം ജില്ലയിൽ ഫുൾ എ പ്ലസ് നേടിയത് .  പാലാ , മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളിൽ മുഴുവൻ കുട്ടികളും വിജയിച്ചു.68604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് . കേരളത്തിൽ 4 .19 ലക്ഷം വിദ്യാർത്ഥികളാണ് പത്തം ക്ലാസ് പരീക്ഷ എഴുതിയത്.417864 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി .2581 സ്‌കൂളുകൾക്ക് നൂറ് മേനി.

webdesk15: