സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് തുടങ്ങും . 419,554 വിദ്യാർത്ഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്.ഇതിൽ 192 പേർ പ്രൈവറ്റ് വിദ്യാർഥികളാണ് രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും.സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 പരീക്ഷാ സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫിൽ നിന്നും 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നുണ്ട്.മാർച്ച് 29നാണ് പരീക്ഷ അവസാനിക്കുന്നത്.മൂല്യ നിർണയം 2023 ഏപ്രിൽ 3 മുതൽ 26 വരെ നടക്കും.മേയ് രണ്ടാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്.