X

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടി

തിരുവനന്തപുരം: ഈ മാസം പതിനേഴിനു തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടി. അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി ഉള്ളതിനാല്‍ പരീക്ഷ നടത്തല്‍ പ്രയാസമാവുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ തെരഞ്ഞെടുപ്പിനു ശേഷം നടത്തുന്ന വിധത്തില്‍ പുനക്രമീകരിക്കാന്‍ അനുമതി തേടിയാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളതിനാല്‍ കമ്മിഷന്റെ അനുമതിയോടെ മാത്രമേ സര്‍ക്കാരിനു തീരുമാനമെടുക്കാനാവൂ.

മാര്‍ച്ച് പതിനേഴിനു തുടങ്ങി ഏപ്രില്‍ രണ്ടിനു തീരുന്ന വിധത്തിലായിരുന്നു വാര്‍ഷിക പരീക്ഷകള്‍ ക്രമീകരിച്ചിരുന്നത്. അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പു പരീശീലന ക്ലാസുകളില്‍ ഉള്‍പ്പെടെ ഹാജരാവേണ്ടി വരുന്നതിനാല്‍ പരീക്ഷാ നടത്തിപ്പിനു പ്രയാസം നേരിടുമെന്നു വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Test User: