X

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഈ മാസം 19 മുതൽ

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷകള്‍ 19ന് ആരംഭിച്ച്‌ 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചക്ക് രണ്ടു മുതല്‍ 3.45 വരെയുമാണ് പരീക്ഷ. എസ്.എസ്.എല്‍.സി പൊതുപരീക്ഷ മാർച്ച്‌ നാലിന്‌ ആരംഭിച്ച്‌ 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക.

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മോഡല്‍ പരീക്ഷകള്‍ 21ന് അവസാനിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകള്‍ മാർച്ച്‌ ഒന്നിന്‌ ആരംഭിച്ച്‌ 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് ഹയർ സെക്കൻഡറി പരീക്ഷ ആരംഭിക്കുക.

ഒന്നു മുതല്‍ ഒമ്ബത്‌ ക്ലാസുകളിലെ പൊതുപരീക്ഷ മാർച്ച്‌ ഒന്നിന്‌ ആരംഭിച്ച്‌ 27ന് അവസാനിക്കും. പരീക്ഷകളുടെ വിശദ ടൈംടേബിള്‍ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ചതായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

webdesk13: