കോഴിക്കോട്: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന്റെ മോഡല്‍ ചോദ്യങ്ങള്‍ പകര്‍ത്തിയതാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ എസ് എസ് എല്‍സി ഗണിത പരീക്ഷ റദ്ദാക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ അതേ പടിയിലും രണ്ട് ചോദ്യങ്ങള്‍ സാമ്യമുള്ളതുമായാണ് ചോദ്യപേപ്പറില്‍ വന്നിട്ടുള്ളത്.
വിദ്യാഭ്യാസവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണെന്നും വിദ്യാഭ്യാസ മന്ത്രിയെ മാറ്റി നിര്‍ത്തി വിജിലന്‍സ് അന്വേഷിക്കണെമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. ചോദ്യപേപ്പറിന്റെ വിശ്വാസ്ഥത തന്നെ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ചോദ്യ പേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം എം.എസ്.എഫ് ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സിക്രട്ടറി എം.പി നവാസ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി
- 8 years ago
chandrika
Categories:
Video Stories
എസ്.എസ്.എല്‍.സി ഗണിതം പരീക്ഷ റദ്ദാക്കണം-എം.എസ്.എഫ്
Related Post