X

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

തിരുവനനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. ഇതാദ്യമായാണ് എസ്എസ്എല്‍സി വിജയം 99 ശതമാനം കടക്കുന്നത്. കഴിഞ്ഞ വര്‍ഷം 98.82 ആയിരുന്നു ശതമാനം.

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് പിന്തുണ നല്‍കിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 2214 സ്‌കൂളുകള്‍ നൂറു മേനി വിജയം നേടി.

1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുന്‍ വര്‍ഷം 41906 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. വിദ്യാഭ്യാസ ജില്ലകളില്‍ പാലായാണ് മുന്നില്‍ 99.97% വിജയം. മലപ്പുറം ജില്ലയിലാണ് എറ്റവും കൂടതല്‍ ഫുള്‍ എ പ്ലസുകള്‍. ഗള്‍ഫിലെ മൂന്ന് കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. ഗള്‍ഫ് മേഖലയില്‍ 97.03ശതമാനമാണ് വിജയ ശതമാനം.

പരീക്ഷ ഫലം വൈകിട്ട് മൂന്ന് മണി മുതല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമായി തുടങ്ങും.

web desk 1: