എസ്.എസ്.എല്‍.സി പരീക്ഷ ബുധനാഴ്ചയും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ വ്യാഴാഴ്ചയും പൂര്‍ത്തിയാകും. എസ്.എസ്.എല്‍.സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ നടക്കും. 18,000 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കും. മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ അഞ്ചിന് പരീക്ഷഭവനില്‍ ആരംഭിക്കും.
മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. 4,19,362 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്. 4,25,361 വിദ്യാര്‍ഥികള്‍ ഒന്നും 4,42,067 പേര്‍ രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നുണ്ട്. ഏപ്രില്‍ മൂന്നിന് തന്നെ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ആരംഭിക്കും.