X

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയം നീട്ടുന്നു

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു. 15 മിനിട്ട് വീതമാണ് നീട്ടുന്നത്. പ്രത്യേക പരിഗണന നല്‍കുന്ന പാഠഭാഗത്ത് നിന്ന് 100 ശതമാനം മാര്‍ക്കിന്റെയും ചോദ്യങ്ങളുണ്ടാവും. പരീക്ഷയ്ക്ക് ശേഷം ഉന്നത പഠനത്തിനായി കരിയര്‍ഗൈഡന്‍സ് നടപ്പാക്കും. ഓണ്‍ലൈനായാകും സംപ്രേഷണം.

അതേസമയം, പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പരീക്ഷാ ആയാസം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓപ്ഷണല്‍ രീതിയിലാവും ചോദ്യ പേപ്പര്‍ തയാറാക്കുക. മാര്‍ച്ച് 17 മുതല്‍ നടക്കുന്ന പരീക്ഷകളില്‍ രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എല്‍സി പരീക്ഷയും നടത്തും. പ്രാക്റ്റിക്കല്‍ പരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

പല വിഷയങ്ങളുടെയും പാഠഭാഗങ്ങള്‍ തീരാതെ പരീക്ഷ നടത്തുന്നതിനെതിരെ വലിയ രീതയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

Test User: