- എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 20967 വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനം (4,37,156) പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. 20967 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പത്തനംത്തിട്ടയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. 98.82 ശതമാനം പേരാണ് പത്തനംത്തിട്ടയില്‍ വിജയിച്ചത്. ഏറ്റവും കുറഞ്ഞ വിജയശതമാനമുള്ള ജില്ല വയനാടാണ്. 89.65 ആണ് വയനാട്ടിലെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 96.59 ശതമാനം വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.
405 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 1,174 സ്‌കൂളുകള്‍ 100 ശതമാനം വിജയം സ്വന്തമാക്കി. മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയത്.
ഈ മാസം 22 മുതല്‍ 26 വരെ സേ പരീക്ഷ നടക്കും. സിലബസ് മാറ്റത്തിനു ശേഷം ആദ്യമായി നടന്ന പരീക്ഷയായതിനാല്‍ വിജയശതമാനം എങ്ങനെയായിരിക്കുമെന്ന് പൊതുവെ ആശങ്ക ഉയര്‍ന്നിരുന്നു.