പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ കെഎം ഷാജിയെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍. കെ.എം ഷാജിയുടെ പേരില്‍ ഇ ഡി. കെട്ടിച്ചമച്ച ഓരോ കേസുകളിലും സര്‍ക്കാരിനും പിണറായി വിജയനും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് എം കെ മുനീര്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.
പിണറായി വിജയനെ വിമര്‍ശിച്ചാല്‍ ആരെയെങ്കിലുമൊക്കെ കൂട്ടുപിടിച്ച് കള്ള കേസുകളുണ്ടാക്കി വേട്ടയാടാമെന്നും അതിലൂടെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാം എന്നുമുള്ള മോദി സ്റ്റൈല്‍ ആക്രമണം ഏതായാലും ഷാജിയുടെ കാര്യത്തില്‍ വിലപ്പോയില്ലെന്നും എം.കെ മുനീര്‍ പറയുന്നു.