ന്യൂഡല്‍ഹി; അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ, സമൂഹ മാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമത്തിനം തടയാനുള്ള മാനദണ്ഡമല്ലെന്ന് സുപ്രീം കോടതി കൊളിജീയം. സൗരഭ് കൃപാല്‍ ഉള്‍പ്പടെ നാല് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊണ്ടാണ് സുപ്രീം കോടതി കൊളീജിയം നിലപാട് വ്യക്തമാക്കിയത്. തിരച്ചയച്ച പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശക്കായി അയച്ചു. ഇത് മടക്കിയാല്‍ അംഗീകരിക്കില്ലെന്നും മുന്നറിയിപ്പു നല്‍കി.
ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ സൗരഭ് കൃപാലിന്റേത് ഉള്‍പ്പെടെ നാല് പേരുകളാണ് അയച്ചിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗിയാണ് എന്നു പറഞ്ഞാണ് സൗരഭിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിര്‍ദ്ദേശം തള്ളിയത്. എന്നാല്‍ സ്വവര്‍ഗാനുരാഗി എന്നത് നിയമനം നിഷേധിക്കാനുള്ള കാരണമല്ലെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി.
ബോംബൈ ഹൈക്കോടതിയിലേക്ക് അഭിഭാഷകന്‍ സോമശേഖര്‍ സുന്ദരേശന്റെ പേരും വീണ്ടും ശുപാര്‍ശ ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്ജിമാരാക്കാനുള്ള രണ്ട് അഭിഭാഷകരുടെ പേരുകളും മൂന്നാം തവണയും കൊളിജീയം ആവര്‍ത്തിച്ചു.