X

SSC GD കോണ്‍സ്റ്റബിള്‍ വിജ്ഞാപനം; അവസാന തീയതി നവംബര്‍ 30 ന്

പത്താം ക്ലാസുകാര്‍ക്ക് സൈന്യത്തില്‍ ചേരാനുള്ള അവസരം; 56,900 രൂപ വരെ ശമ്ബളം, SSC GD Constable വിജ്ഞാപനം വന്നു.സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) പത്താം ക്ലാസ് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്മെന്റാണിത്.SSC GD കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് വഴി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF),സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF),സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (CRPF),ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP),സഷസ്ത്ര സീമാ ബാല്‍ (SSB),സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF),ആസാം റൈഫിള്‍സ് (AR),നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) എന്നീ സേനകളിലേക്കാണ് ഒഴിവുകള്‍. കോണ്‍സ്റ്റബിള്‍ ജിഡി തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.ആകെ 24369 ഒഴിവുകളാണുള്ളത്.നിയമനം ലഭിക്കുകയാണെങ്കില്‍ ലെവല്‍ വണ്‍ അനുസരിച്ച് 18,000 രൂപ മുതല്‍ 56,900 രൂപ വരെ ശമ്ബളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കും. NCBയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ലെവല്‍ ത്രീ അനുസരിച്ച് 21,700 രൂപ മുതല്‍ 69,100 വരെ ശമ്ബളം ലഭിക്കും.2022 നവംബര്‍ 30നാണ് അപേക്ഷിക്കേണ്ട അവസാന തീയതി.

 

18 വയസ്സിനും 23 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ 2000 ജനുവരി രണ്ടിനും, 2005 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 5 വയസ്സ് ഇളവ്. ഒബിസി വിഭാഗക്കാര്‍ക്കും വിരമിച്ച സൈനികര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ നിന്ന് മൂന്ന് വയസ്സ് ഇളവ്.

100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍, പട്ടികജാതി(SC)/ പട്ടികവര്‍ഗ്ഗക്കാര്‍ (ST), വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് ഫീസ് ഇല്ല.യുപിഐ, നെറ്റ് ബാങ്കിംഗ്, മാസ്റ്റര്‍ കാര്‍ഡ്, വിസാ കാര്‍ഡ്, റുപേ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് മുഖേന ഫീസ് അടക്കാം.കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള എഴുത്തുപരീക്ഷ,ഫിസിക്കല്‍ ടെസ്റ്റ്,മെഡിക്കല്‍ പരീക്ഷ എന്നിവയ്ക്ക് ശേഷമാണ് നിയമനം.
https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാണ് അപേക്ഷിക്കേണ്ടത്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ (എസ്.എസ്.സി) സൈറ്റില്‍ ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ പാസ് വേഡും യൂസര്‍ നെയിമും നല്‍കി ലോഗിന്‍ ചെയ്യുക. ആദ്യമായിട്ടാണെങ്കില്‍ ആധാര്‍, ഇമെയില്‍ ഐ.ഡി, മൊബൈല്‍ നമ്ബര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് കാണുന്ന വിന്‍ഡോയില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് അപേക്ഷ പൂര്‍ത്തീകരിക്കുക. ഇതോടെ പ്രൊഫൈല്‍ ഫില്ലിങ് പൂര്‍ത്തിയാവും. തുടര്‍ന്ന് ഫീസടയ്ക്കാനുള്ള ലിങ്ക് പ്രത്യക്ഷപ്പെടും. യു.പി.ഐ, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടച്ച ശേഷം പ്രിന്റ് എടുത്തോ അപേക്ഷയുടെ പി.ഡി.എഫ് സോഫ്റ്റ് കോപ്പിയായോ സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്.

 

Test User: