പാക് മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തു. പട്ടാളക്കാരെ വലയം ചെയ്യിച്ച് കടത്തിക്കൊണ്ടുപോയി. കോടതിക്ക് വെളിയിലാണ് സംഭവം. പാക്കിസ്താന്‍ തെഹ് രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ അല്‍ഖദീര്‍ ട്രസ്റ്റിന് പാക് ഖജനാവില്‍നിന്ന് 530 കോടി അനുവദിച്ചുവെന്നാണ് കേസ്. കോടതിയുടെ കോമ്പൗണ്ടില്‍ നിയമം ലംഘിച്ചെത്തിയാണ് അറസ്റ്റ് ചെയ്തതെന്ന ്പാര്‍ട്ടി വക്താവ് ആരോപിച്ചു. നാലുമാസം മുമ്പ് ഇമ്രാനെ അറസ്റ്റ്‌ചെയ്യാന്‍ നടത്തിയ ശ്രമം പാര്‍ട്ടിപ്രവര്‍ത്തകരിടപെട്ട് തടഞ്ഞിരുന്നു. വന്‍ അര്‍ധസൈനികസന്നാഹവുമായെത്തിയായിരുന്നു അറസ്റ്റ്. ഈ വര്‍ഷംനടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് അറസ്റ്റെന്നും പുതിയ കമ്മിറ്റി പാര്‍ട്ടിയുടെ ചുമതലകള്‍ നിര്‍വഹിക്കുമെന്നും ഇമ്രാന്‍ പറഞ്ഞതായി പാക്പത്രം ദ ഡാണ്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പരിതാപകരമായിരിക്കെയാണ് സംഭവം. പാക്കിസ്താന്‍ വലിയ പ്രയാസത്തിലേക്ക് നീങ്ങുമെന്ന് മൂഡീസ് ധനകാര്യസ്ഥാപനം പ്രവചിച്ച സമയമാണിത്. അതേസമയം രാജ്യത്തെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം ഇമ്രാനാണെന്ന് മന്ത്രി മറിയും കുറ്റപ്പെടുത്തി.