മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ റിമാന്റിലായ സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ തല്‍സ്ഥാനത്ത് നിന്നും സസ്‌പെന്റ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്. സസ്പെന്‍ഷന്‍ കാലാവധി പുറത്തുവന്നിട്ടില്ല. കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത് ആദ്യമാണെന്നാണ് വിവരം.
തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ വെങ്കിട്ടരാമന്റെ സസ്പെന്റ് നടപടി വൈകിയത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയാണ് തിരൂര്‍ സ്വദേശിയായ കെ.എം. ബഷീറിനെയാണ് സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരമാന്റെ കാറിടിക്കുകയായിരുന്നു.