Connect with us

kerala

ശ്രീനിവാസന്‍ കൊലക്കേസ്‌; പ്രതികളായ 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

നേരത്തെ എന്‍ഐഎ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.

Published

on

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികളായ 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കേസിലെ പ്രധാന പ്രതികളും എസ്ഡിപിഐ പ്രവര്‍ത്തകരുമായ ഷെഫീഖ്, ബി ജിഷാദ്,അഷ്റഫ് മൗലവി, നാസര്‍, എച്ച് ജംഷീര്‍, സിറാജുദ്ദീന്‍, അബ്ദുല്‍ ബാസിത്,അഷ്റഫ്, മുഹമ്മദ് ഷെഫീഖ്, ജാഫര്‍ തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

വിചാരണ കോടതി ജാമ്യാപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്നാണ് നാല് പ്രതികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ എന്‍ഐഎ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. കേസില്‍ 17 പ്രതികള്‍ക്ക് മുമ്പ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, പി വി ബാലകൃഷ്ണന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

kerala

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരു മരണം; ഏഴ് പേര്‍ക്ക് മിന്നലേറ്റു

ഇടുക്കിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു.

Published

on

ഇടുക്കിയില്‍ വേനല്‍ മഴയില്‍ ഒരു മരണം. തമിഴ്‌നാട് സ്വദേശി അയ്യാവാണ് മരിച്ചത്. അയ്യപ്പന്‍ കോവിലിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മുകളില്‍ നിന്ന് കല്ല് ഉരുണ്ട് അയ്യാവുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.

കോട്ടയം മുണ്ടക്കയത്ത് ഏഴ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. മൂന്നുമണിയോടെ വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. അതേസമയം, ഇടുക്കിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി ശശിധരന്റെ വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് അബാന്‍ മേല്‍പ്പാലത്തിനു സമീപത്തെ കാനറ ബാങ്കില്‍ വെള്ളം കയറി. നഗരത്തില്‍ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് സോഷ്യൽ സെക്യൂരിറ്റി സ്കീം അംഗത്വം പുതുക്കൽ ആരംഭിച്ചു

സോഷ്യൽ സെക്യൂരിറ്റി സ്കീമിലൂടെ ഇതിനകം നിരവധി പേർക്ക് സഹായങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്

Published

on

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ കീഴിലുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീമിൻ്റെ അംഗത്വ പുതുക്കൽ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അംഗത്വം പുതുക്കി നിർവ്വഹിച്ചു. നാലാം വർഷത്തിലേക്ക് കടക്കുന്ന സോഷ്യൽ സെക്യൂരിറ്റി സ്കീമിലൂടെ ഇതിനകം നിരവധി പേർക്ക് സഹായങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്. സേവന പാതയിൽ കർമ്മ നിരതരാവുന്ന അംഗങ്ങൾക്ക് യൂത്ത് ലീഗ് നൽകുന്ന ഈ കരുതൽ ഒരു വലിയ പ്രചോദനമാണ്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും വളരെ ശാസ്ത്രീയമായി സംവിധാനിച്ച പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഏപ്രിൽ 30 വരെയാണ് അംഗത്വം പുതുക്കാനുള്ള കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി തയ്യാറാക്കിയ ആപ്പ് വഴി പൂർണ്ണമായും ഓൺലൈനിൽ ആണ് അംഗത്വം പുതുക്കേണ്ടത്. നേരത്തേ സേവന-സന്നദ്ധ പ്രവർത്തകരായ വൈറ്റ് ഗാർഡ് അംഗങ്ങളെ ഉൾക്കൊള്ളിച്ച് തുടങ്ങിയ സെക്യൂരിറ്റി സ്കീമിൽ ഇപ്പോൾ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന, ജില്ല, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, പഞ്ചായത്ത് ഭാരവാഹികൾ, ശാഖാ പ്രസിഡണ്ട് – ജനറൽ സെക്രട്ടറിമാർക്കും അംഗത്വം എടുക്കുകയും പുതുക്കുകയും ചെയ്യാവുന്നതാണ്.

പാണക്കാട് നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് കാടേരി, സംസ്ഥാന വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് സംസ്ഥാന കോർഡിനേറ്ററുമായ ഫൈസൽ ബാഫഖി തങ്ങൾ, സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, ദേശീയ വൈസ് പ്രസിഡന്റ്‌ ഷിബു മീരാൻ, വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ സിറാജ് പറമ്പിൽ എന്നിവർ സന്നിഹിതരായി.

Continue Reading

kerala

കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് വെള്ളാപ്പള്ളി; കെ.പി.എ മജീദ്

മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് എസ്.എൻ.ഡി.പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു

Published

on

കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് വെള്ളാപ്പള്ളി നടേശനെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എൽ.എ. മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് എസ്.എൻ.ഡി.പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. 1985 മുതൽ 1987 വരെ മലപ്പുറം ജില്ലാ കലക്ടറായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിയായ സയൻ ചാറ്റർജി ഐ.എ.എസ്.

ഇത്രയേറെ സ്‌നേഹവും സാഹോദര്യവുമുള്ള മറ്റൊരു ജില്ല ഇന്ത്യാ രാജ്യത്തില്ല എന്നാണ് അദ്ദേഹം മലപ്പുറം ജില്ലയിൽനിന്ന് മടങ്ങുമ്പോൾ പറഞ്ഞത്. കവി മണമ്പൂർ രാജൻ ബാബു തിരുവനന്തപുരത്തുകാരനാണ്. മലപ്പുറത്തോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചിട്ടും മലപ്പുറത്ത് സ്ഥിരതാമസമാക്കിയത്. 1976 മുതൽ അദ്ദേഹം മലപ്പുറത്തുകാരനാണ്.

” മലപ്പുറത്തിന്റെ സവിശേഷമായ സ്‌നേഹമാണ് എന്നെ മലപ്പുറത്ത് തന്നെ നിലനിർത്തിയത്. എന്റെ നാട്ടുകാർ എന്നെ തിരിച്ച് കൊണ്ടുവരാൻ യോഗം ചേർന്നിട്ട് പോലും ഞാൻ മലപ്പുറം വിടാത്തത് ഈ നാടിന്റെ സ്‌നേഹം അനുഭവിച്ച് തന്നെ ജീവിച്ച് മരിക്കാനാണ്”. ഇത് മണമ്പൂർ രാജൻ ബാബുവിന്റെ വാക്കുകളാണ്.

ഇങ്ങനെ എത്രയെത്ര ഉദ്യോഗസ്ഥർ, അധ്യാപകർ… ജോലിയിൽനിന്ന് പിരിഞ്ഞിട്ടും മലപ്പുറം വിടാൻ മടിച്ച് ഈ ജില്ലയിൽത്തന്നെ ശിഷ്ടകാലം ജീവിക്കുന്ന നൂറുകണക്കിന് പേർ. മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളിക്ക് മലപ്പുറത്തെ എസ്.എൻ.ഡി.പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. സാമാന്യബുദ്ധിയുള്ള ഒരു മലപ്പുറത്തുകാരനും നിങ്ങളെപ്പോലെ സംസാരിക്കില്ല. നിങ്ങളുടെ പ്രശ്‌നം സാമാന്യബുദ്ധിയുടേതല്ല എന്ന് മലയാളികൾക്ക് അറിയാം. ബി.ജെ.പിയെ പ്രീണിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള അടവ് എന്നല്ലാതെ ഈ വിഷനാവിനെക്കുറിച്ച് മറ്റൊന്നും പറയാനാകില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു.

Continue Reading

Trending