ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മരട് പോലീസ് സ്റ്റേഷനിലാണ് നടന്‍ ചോദ്യംചെയ്യലിന് ഹാജരായത്. അവതാരികയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്താനും നീക്കമുണ്ട്.
ഇന്ന് രാവിലെയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഉച്ചയോടെ മാത്രമാണ് അദ്ദേഹം ഹാജരായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. പോലീസ് ചോദ്യം ചെയ്തു വരികയാണ്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് നടന്‍ എതിരെയുള്ള കേസ്. എന്നാല്‍ അതേസമയം സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.