നടന് ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം. സെറ്റുകളില്‍ ഇരുവരുടേയും പെരുമാറ്റം മോശമാണെന്ന് സിനിമാസംഘടനകള്‍ പറയുന്നു.