ഡര്‍ഹാം: ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ടീമിലെ മൂന്ന് താരങ്ങളെ പുറത്താക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബയോ ബബിള്‍ ലംഘനം നടത്തിയ താരങ്ങളെയാണ് പുറത്താക്കിയത്. താരങ്ങള്‍ ഹോട്ടലിനു പുറത്ത് സമയം ചെലവഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങളെ പുറത്താക്കിയത്. കുശല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്കല്ല, ധനുഷ്ക ഗുണതിലക എന്നീ താരങ്ങളെയാണ് പുറത്താക്കിയത്. താരങ്ങള്‍ ഉടന്‍ തന്നെ ശ്രീലങ്കയിലേക്ക് തിരികെ പോകുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഡര്‍ഹാമിലാണ് നിലവില്‍ ശ്രീലങ്കന്‍ ടീം അംഗങ്ങള്‍ ഉള്ളത്. ഹോട്ടലില്‍ അല്ലാത്ത മറ്റൊരിടത്ത് ഇരുവരും ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും ഇരുവരും ബയോ ബബിള്‍ ലംഘിച്ചോ എന്നതിനെപ്പറ്റി ഇതുവരെ വ്യക്തതയില്ലെന്നും ടീം മാനേജര്‍ മനുജ കരിയപ്പെരുമ പറഞ്ഞിരുന്നു.