X
    Categories: MoreViews

ഇന്ത്യക്ക് ലങ്കന്‍ ഷോക്ക്

ലണ്ടന്‍: ഓവലില്‍ ഇന്ത്യക്ക് ലങ്കന്‍ ആഘാതം. ഇന്ത്യന്‍ ബാറ്റിംഗിനെ അതേ നാണയത്തില്‍ നേരിട്ട ശ്രീലങ്ക തകര്‍പ്പന്‍ ജയവുമായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി.

ആദ്യ മല്‍സരത്തില്‍ പാക്കിസ്താനെ തോല്‍പ്പിച്ച ഇന്ത്യക്ക് സെമി ബെര്‍ത്ത് നേടണമെങ്കില്‍ ഞായറാഴ്ച്ച നടക്കുന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കണം. തിങ്കളാഴ്ച്ച പാക്കിസ്താനെ തോല്‍പ്പിച്ചാല്‍ ലങ്കക്കും സെമിയിലെത്താം. ആദ്യ മല്‍സരത്തില്‍ ലങ്ക ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു.

ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ലങ്കയുടേത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 321 റണ്‍സ് നേടിയപ്പോള്‍ പുതുമുഖങ്ങള്‍ മാത്രമുള്ള ലങ്കന്‍ ബാറ്റിംഗ് പതറുമെന്നാണ് കരുതിയത്. ഓപ്പണര്‍ ഡിക്കിവാലെയെ ഭുവനേശ്വര്‍ നേരത്തെ പുറത്താക്കുകയും ചെയ്തിരുന്നു. പക്ഷേ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗുണതിലകെയും മെന്‍ഡിസും ഇന്ത്യന്‍ ബൗളിംഗിനെ കശാപ്പ് ചെയ്തു.

രണ്ട് പേരും മനോഹരമായ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയപ്പോള്‍ ഭുവിയും ബുംറയും ഉമേഷും തല താഴ്ത്തി. ഒരു വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഇരുവരും പിരിയുന്നത് 170 ല്‍-അതും റണ്ണൗട്ടായി. 76 റണ്‍സ് നേടിയ ഗുണതിലകെയാണ് പുറത്തായത്. 89 റണ്‍സ് നേടിയ മെന്‍ഡിസും റണ്ണൗട്ടായപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ പകരമെത്തിയ ക്യാപ്റ്റന്‍ മാത്യൂസ് പെരേരയെ കൂട്ടുപിടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു. പുറത്താവാതെ ഫിഫ്റ്റി നേടിയാണ് നായകന്‍ ടീമിനെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണര്‍ ശിഖര്‍ ധവാന്റെ സെഞ്ച്വറിയും (125), രോഹിത് ശര്‍മ (78), ധോണി (63) എ്ന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് 321 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. പാകിസ്താനെതിരായ മത്സരത്തിനു സമാനമായ രീതിയിലായിരുന്നു ലങ്കക്കെതിരായ മത്സരത്തിലും ഇന്ത്യന്‍ ഓപണര്‍മാര്‍ തുടങ്ങിയത്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 138 റണ്‍സാണ് അടിച്ചു കൂട്ടിയത്.

79 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമടക്കം 78 റണ്‍സെടുത്ത ശര്‍മ മലിംഗയുടെ പന്തില്‍ പെരേര പിടിച്ച് പുറത്തായി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ കോലി വന്നതു പോലെ മടങ്ങി. അഞ്ചു പന്തുകള്‍ നേരിട്ട കോലി സ്‌കോര്‍ ബോര്‍ഡ് തുറക്കാനാവാതെ നുവാന്‍ പ്രദീപിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുത്ത് പുറത്തായി. പാകിസ്താനെതിരെ വെടിക്കെട്ട് പ്രകടനത്തിലൂടെ കളിയിലെ താരമായ യുവരാജ് സിങും ഇത്തവണ നിരാശപ്പെടുത്തി. 18 പന്തുകളില്‍ ഏഴ് റണ്‍സായിരുന്നു താരത്തിന്റെ സംഭാവന.

പതിവിനു വിപരീതമായി മുന്‍ ക്യാപ്റ്റന്‍ ധോണി ആക്രമണ ക്രിക്കറ്റ് കാഴചവെച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് ദ്രുത ഗതിയില്‍ ചലിക്കാന്‍ തുടങ്ങി. 52 പന്തുകളില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്‌സ്. 128 പന്തുകളെ നേരിട്ട ശിഖര്‍ ധവാന്‍ 15 ബൗണ്ടറികളും ഒരു സിക്‌സറും തൊടുത്തു വിട്ടാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അവസാന ഓവറുകളില്‍ കേദാര്‍ ജാദവ് 13 പന്തുകളില്‍ നേടിയ 25 റ 196 ല്‍ മെന്‍ഡിസും റണ്ണൗട്ടായപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്നു. 89 ണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി. ഹര്‍ദിക് പാണ്ഡ്യ ഒമ്പത് റണ്‍സെടുത്ത് പുറത്തായി. ലങ്കക്കു വേണ്ടി മലിംഗ രണ്ടും ലക്മാല്‍, പ്രദീപ്, പെരേര, ഗുണരത്‌നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

chandrika: