വ്‌ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ശ്രീകാന്തിനെ ബലാത്സംഗ കേസില്‍ പൊലീസ് തിരയുകയായിരുന്നു. ലൈംഗികാരോപണം ഉന്നയിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും പരാതി കൊടുത്ത യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നുമാണ് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ആഘോഷത്തിന്റെ സമയം ആലുവയിലെ ഫ്‌ലാറ്റില്‍ വെച്ചും ശേഷം കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ചും ശ്രീകാന്ത് പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതി. ശ്രീകാന്തിനെതിരെ പരാതി നല്‍കിയ കൊല്ലത്ത് നിന്നുള്ള യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുത്തത് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ്.ശ്രീകാന്ത് വെട്ടിയാര്‍ നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ആദ്യം ‘വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്’ എന്ന ഫേസ്ബുക്ക് പേജ് വഴി താന്‍ ആരാണെന്ന് പറയാതെയാണ് പരാതിക്കാരി ശ്രീകാന്ത് വെട്ടിയാര്‍ തന്നെ പീഡിപ്പിച്ചെന്ന് പുറത്ത് പറഞ്ഞത്. ശേഷം കോച്ചി സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ മറ്റൊരു മീ ടൂ ആരോപണവും ഇതേ ഫേസ്ബുക്ക് പേജില്‍ നിന്ന് വന്നിട്ടുണ്ട്.