ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചു. കടുത്ത ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു രാജി. പ്രസിഡന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി. രാജ്യത്ത് പലഭാഗങ്ങളിലായി സര്‍ക്കാരിനെ അനുകൂലിക്കുന്നവരും പ്രതിപക്ഷ അനുകൂലികളും ഏറ്റുമുട്ടി. പിന്നാലെ രാജ്യത്ത് കര്‍ഫ്യുവും പ്രഖ്യാപിച്ചു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഭക്ഷണവും ഇന്ധനവും കിട്ടാതെ പ്രയാസപ്പെടുന്ന ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തെരുവില്‍ പ്രക്ഷോഭം തുടരുന്നതിനിടെയാണ് രാജി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങള്‍ കൊടുംപട്ടിണിയിലാണ്.