കൊളംമ്പോ: ശ്രീലങ്കയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കിടെ പെട്രോളിനും ഡീസലിനും വിലകുറച്ച് പുതിയ പ്രധാനമന്ത്രി മഹിന്ദാ രാജപക്‌സെ. രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രസിഡന്റ് സിലിസേന പ്രഖ്യാപിച്ച പുതിയ പ്രധാനമന്ത്രിയായ രാജപക്‌സെ നിലവിലെ ധനകാര്യമന്ത്രി കൂടിയാണ്. പ്രട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 7 രൂപയും വച്ചാണ് ലങ്കന്‍ പ്രധാനമന്ത്രി വെട്ടികുറച്ചത്.
രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് വിലകുറച്ചതെന്ന് രാജപക്‌സെ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയം രാജ്യത്തെ തകര്‍ത്തതായി അദ്ദേഹം ആരോപിച്ചു.
അതേ സമയം, അദ്ദേഹത്തിന്റെ നയത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥര്‍. ഒരാഴ്ച മുന്‍പാണ് രാഷ്ട്രീയ അട്ടിമറിയിലൂടെ രാജപക്‌സെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. പ്രസിഡന്റ് സിലിസേന പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗയെ പുറത്താക്കിയ ശേഷം രാജപക്‌സയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.