കൊളംബോ: ശ്രീലങ്കയിലെ കിഴക്കന്‍ പട്ടണമായ അമ്പാരയില്‍ മുസ്്‌ലിം കടകള്‍ക്കും പള്ളിക്കും നേരെ ബുദ്ധ തീവ്രവാദി ആക്രമണം. മുസ്്‌ലിംകളുടെ ഉടമസ്ഥതയിലുള്ള നിരവധി കടകളും പള്ളിയും അക്രമികള്‍ തകര്‍ത്തു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഭുരിപക്ഷ വിഭാഗമായ സിംഹള ബുദ്ധ വിഭാഗക്കാരാണ് അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞ വര്‍ഷം മുതല്‍ ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ ബുദ്ധകലാപകാരികള്‍ മുസ്്‌ലിംകള്‍ക്കുനേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
മുസ്്‌ലിംകള്‍ ഇസ്്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ബുദ്ധ തീവ്രവാദികള്‍ ആരോപിക്കുന്നത്. അക്രമികള്‍ക്കുവേണ്ടി തെരച്ചില്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു.
നഗരത്തില്‍ നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ഗാലെ ജില്ലയില്‍ മുസ്്‌ലിംകള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ട 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.