തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ ശമ്പളം വരുമാനത്തിനനുസരിച്ച് മാത്രമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍.കൂടുതല്‍ വരുമാനം ലഭിച്ചാല്‍ അതിനനുസൃതമായി ശമ്പളം നല്‍കുമെന്നും ഫണ്ടില്ലാത്തതിനെ കുറിച്ച് ഒരു ജീവനക്കാരന്‍ പോലും വേവലാതിപ്പെടുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്‌ആര്‍ടിസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്‌മെന്റ് നടപടികളെ യൂണിയനുകള്‍ പ്രതികാരബുദ്ധിയോടെ എതിര്‍ക്കുകയാണെന്നും ഏപ്രില്‍ മുതല്‍ ശമ്ബള വിതരണത്തിന് സഹായം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും കെഎസ്‌ആര്‍ടിസി പറഞ്ഞു.