ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക അവസാനിക്കുന്നു. വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചു.വിലക്ക് അടുത്ത വര്‍ഷം സെപ്തംബറില്‍ അവസാനിക്കും. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി.കെ ജയിനാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. തീരുമാനം സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ്.
2013 ലാണ് കോഴ വിവാദവുമായി ശ്രീശാന്തിനെതിരെ വിലക്കുമായി ബിസിസിഐ രംഗത്ത് വരുന്നത്. കായികക്ഷമത തിരിച്ചെടുക്കലാവും ശ്രീശാന്തിന്റെ പ്രധാന വെല്ലുവിളി. ഉത്തരവിറങ്ങിയതിന് ശേഷം പ്രതികരണവുമായി എത്തിയ ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കലാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.