X
    Categories: CultureNewsViews

ശ്രീറാം വെങ്കട്ടരാമന് ബാഹ്യമായ പ്രശ്‌നങ്ങളില്ല; മാനസിക സമ്മര്‍ദ്ദമെന്ന് വിശദീകരണം

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കട്ടരാമന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ആസ്പത്രി അധികൃതര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രോമ ഐ.സി.യുവില്‍ ചികിത്സയിലാണ് ശ്രീറാം. അദ്ദേഹത്തെ മാനസികരോഗ വിദഗ്ധര്‍ പരിശോധിക്കും.

കാര്യമായ ബാഹ്യ പരിക്കുകള്‍ ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ആന്തരിക പരിക്കുകള്‍ ഉണ്ടോ എന്ന് അറിയാന്‍ സ്‌കാനിംഗ് അടക്കമുള്ള പരിശോധനകളുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പറയുന്നത്. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും വരെ ഐ.സി.യുവില്‍ തുടരുമെന്നാണ് വിവരം.

72 മണിക്കൂര്‍ ശ്രീറാം വെങ്കിട്ടരാമനെ നിരീക്ഷണത്തില്‍ വ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിലപാടെന്നും വിവരമുണ്ട്. ഡയാലിസിസ് വിധേയനായതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിലവില്‍ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: